RUSSIA - UKRAINE CRISIS ; LATEST UPDATES
യുക്രൈനില്‍ മരണം 137; സഹായമില്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും സെലന്‍സ്കി
റഷ്യൻ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും സൈനികരും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെർണോബിൽ ആണവനിലയം എന്നിവ റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ 74 യുക്രൈനിയൻ സൈനിക കേന്ദ്രങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ സൈനീക നീക്കത്തെ ലോകനേതാക്കള്‍ അപലപിച്ചു. നാല് വലിയ റഷ്യൻ ബാങ്കുകളുടെ ആസ്തികൾ തടയുമെന്നും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്കയും സഖ്യകക്ഷികളും പറഞ്ഞു. നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബാൾട്ടിക് സംസ്ഥാനങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയ്ക്ക് അമേരിക്കന്‍ സൈന്യസഹായം ലഭിച്ചിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 16 കിലോ മീറ്റര്‍ അകലെ റഷ്യയുടെ നീക്കം നടക്കുന്നതു വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തുടര്‍ന്നായിരുന്നു റഷ്യ യുക്രൈനു നേരെ മിസൈല്‍ ആക്രമണം ആരംഭിച്ചത്. റഷ്യയുടെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി യുക്രൈനെ ആക്രമിക്കുകയായിരുന്നു.
*🌏ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയ സംഘങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്*
യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നീക്കം സജീവമാക്കി. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനു സഹായിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സംഘങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയയ്ക്കും.
ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളുമായുള്ള യുക്രൈന്റെ കരാതിര്‍ത്തികളിലേക്കാണ് സംഘങ്ങളെ അയച്ചത്.
*സംഘങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:*
ഹംഗറി: സംഘം യുക്രൈനിലെ സകര്‍പാട്ടിയ ഒബ്ലാസ്റ്റിലെ ഉസ്‌ഹോറോഡിന് എതിര്‍വശത്തുള്ള സഹോണി അതിര്‍ത്തി പോസ്റ്റിലേക്കുള്ള യാത്രയില്‍. ബന്ധപ്പെടാവുന്ന നമ്പറുകള്‍: എസ്. റാംജി- മൊബൈല്‍: +36305199944, വാട്‌സ്ആപ്പ്: +917395983990. അങ്കൂര്‍: മൊബൈല്‍, വാട്സ്ആപ്പ്: +36308644597. മൊഹിത് നാഗ്പാല്‍- മൊബൈല്‍: +36302286566, വാട്‌സ്ആപ്പ്: +918950493059.
പോളണ്ട്: ഉക്രെയ്‌നുമായുള്ള ക്രാക്കോവിക് അതിര്‍ത്തിയിലേക്കുള്ള യാത്രയിലാണ് സംഘം. ബന്ധപ്പെടാവുന്ന നമ്പര്‍: പങ്കജ് ഗാര്‍ഗ്- മൊബൈല്‍: +48660460814/ +48606700105.
സ്ലോവാക് റിപ്പബ്ലിക്: യുക്രൈ്‌നുമായുള്ള വൈസ്‌നെ നെമെക്കെ അെതിര്‍ത്തിയിലേക്കുള്ള യാത്രയിലാണ് സംഘം. ബന്ധപ്പെടാവുന്ന നമ്പറുകള്‍: മനോജ് കുമാര്‍-മൊബൈല്‍: +421908025212. ഇവാന്‍ കൊസിന്‍ക-മൊബൈല്‍: +421908458724.
റൊമാനിയ: സംഘം യുക്രൈനുമായുള്ള സുസെവ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍. ബന്ധപ്പെടാവുന്ന നമ്പറുകള്‍: ഗൗശുല്‍ അന്‍സാരി- മൊബൈല്‍: +40731347728, ഉദ്ദേശ്യ പ്രിയദര്‍ശി-മൊബൈല്‍: +40724382287, ആന്ദ്ര ഹരിയോനോവ്- മൊബൈല്‍: +40763528454, മാരിയസ് സിമ-
മൊബൈല്‍: +40722220823.
ഈ അതിര്‍ത്തി പോയിന്റുകള്‍ക്കു സമീപമുള്ള യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുെ മടങ്ങാനായി മേല്‍പ്പറഞ്ഞ സംഘങ്ങളുമയി ബന്ധപ്പെടാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് യുക്രൈനിലെ ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ നൽകി. സൈനിക നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്ത് ആളുകളുടെ സഞ്ചാരം ഇപ്പോൾ ദുഷ്‌കരമാണെന്ന് നിർദേശങ്ങളിൽ പറയുന്നു. എയർ സൈറണുകളും ബോംബ് മുന്നറിയിപ്പുകളും കേൾക്കുന്നവർ സമീപത്തുള്ള ബോംബ് ഷെൽട്ടറുകൾ കണ്ടെത്തണമെന്നും കീവിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകി.
അതിനിടെ, യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചേക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
*🌏'ഞങ്ങളുടെ കൈയിലും ആണവായുധമുണ്ട്'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്*
യുക്രൈനില്‍ (Ukraine) യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ് (France). നാറ്റോയുടെ (NATO) പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി (Putin)ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.
യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി്. ഇവയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തിനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.
*🌏കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ: റഷ്യൻ ബാങ്കുകളെ ബഹിഷ്കരിക്കും*
ലണ്ടൻ: റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.
ബോറിസ് ജോൺസൻ ബ്രിട്ടീഷ് പാർലമെൻ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ:
എല്ലാ പ്രധാന റഷ്യൻ ബാങ്കുകളുടേയും ആസ്തികൾ മരവിപ്പിക്കുകയും യുകെയിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്യും.
പ്രമുഖ റഷ്യൻ ധനകാര്യസ്ഥാപനമായ VTB ബാങ്കിന്റെ പൂർണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
പുട്ടിനുമായും റഷ്യൻ സർക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
റഷ്യൻ വിമാനക്കമ്പനിയായ എയ്‌റോഫ്ലോട്ട് എയർലൈൻസിന് യുകെയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തും.
റഷ്യക്കാർക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തും.
*🌏യുക്രൈൻ: നോർക്കയിൽ ഇന്നലെ ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ*
യുക്രൈനിൽ നിന്ന് 468 മലയാളി വിദ്യാർഥികൾ ബന്ധപ്പെട്ടതായി നോർക്ക. ഒഡേസ നാഷണൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം. ആകെ ഇരുപതോളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചിട്ടുണ്ടെന്നും സി.ഇ.ഐ പറഞ്ഞു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായും നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
*🌏ആദ്യ ദിനം റഷ്യ നടത്തിയത് 203 ആക്രമണങ്ങള്‍*
സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ നടത്തിയത് 203 ആക്രമണങ്ങളെന്ന് യുക്രൈന്‍. 14 പേരുമായി വന്ന യുക്രൈന്‍ സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണിരുന്നു.
സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമായിരുന്നു നടന്നത്. ഇതിനിടയില്‍ ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യം അവരുടെ നിയന്ത്രണത്തിലാക്കി. കൂടാതെ യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യുദ്ധസാഹചര്യം കടുക്കുന്നത് മുന്നില്‍ കണ്ട ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. കൂടുതല്‍ പലായനവും നടക്കുന്നത് തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ്. നിപ്രോ, കാർക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടുന്നുണ്ട്. ഇതിനിടയില്‍ സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്നു റഷ്യൻ സൈന്യം അറിയിച്ചു.