ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് നിറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത്. ഉന്മേഷം നിലനിര്‍ത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും, വിപണിയില്‍ ലഭ്യമായ കെമിക്കല്‍, കഫീന്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ നിങ്ങള്‍ കഴിക്കേണ്ടതില്ല. അവയുടെ പോഷകമൂല്യം നിങ്ങളുടെ ആരോഗ്യത്തിന് ദീര്‍ഘകാലത്തില്‍ ദോഷം ചെയ്യും.

പകരമായി, നിങ്ങള്‍ക്ക് വീട്ടില്‍തന്നെ ആരോഗ്യകരവും പ്രകൃതിദത്തവുമായ എനര്‍ജി ഡ്രിങ്കുകള്‍ തയാറാക്കി കഴിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായതെല്ലാം പ്രകൃതിയില്‍ തന്നെയുണ്ട്. വീട്ടില്‍ തന്നെ എളുപ്പം തയാറാക്കി കഴിക്കാവുന്ന ചില പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കുകള്‍ ഇതാ.

ഇഞ്ചിയും ഏലക്കയും
ഇഞ്ചിയും ഏലക്കയും
നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കാനായി കഫീനും പഞ്ചസാരയും ഇല്ലാത്ത പാനീയം വേണോ? എന്നാല്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഇഞ്ചി- ഏലയ്ക്ക പാനീയം പരീക്ഷിക്കുക. ഒരു കപ്പില്‍ 2 കഷ്ണം തൊലികളഞ്ഞ ഇഞ്ചി നേര്‍ത്തതായി മുറിച്ചിടുക. അതില്‍ ½ ഇഞ്ച് ഇഞ്ചി ജ്യൂസ് ചെയ്യുക. ഇതില്‍ ¼ ടീസ്പൂണ്‍ പൊടിച്ച ഏലക്ക, ¼ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ചൂടുവെള്ളം ചേര്‍ത്ത് കുടിക്കുക. ഇഞ്ചി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മഞ്ഞള്‍ നിങ്ങളുടെ ഊര്‍ജ്ജ നില ഉയര്‍ത്തുന്നു. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.

തേങ്ങാവെള്ളവും പുനാര്‍പുളിയും
തേങ്ങാവെള്ളവും പുനാര്‍പുളിയും
ശരീരത്തെ ഉള്ളില്‍ നിന്ന് തണുപ്പിക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പുനാര്‍പുളി. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളുമായി ചേരുമ്പോള്‍, ഈ പാനീയം നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുകയും രുചി മുകുളങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഒരു ഗ്ലാസില്‍ 2 ടീസ്പൂണ്‍ പഞ്ചസാര രഹിത പുനാര്‍പുളി സിറപ്പ് ചേര്‍ത്ത് 3 ടീസ്പൂണ്‍ കറുത്ത ഉപ്പ് ഇട്ട് ഇളക്കുക. അതിനുശേഷം 1 കപ്പ് തേങ്ങാവെള്ളവും ഒരു തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ 1-2 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. പക്ഷേ തേങ്ങാവെള്ളത്തിന് മധുരമുള്ളതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.