വലിയവളപ്പിൽ വിജയൻ ....

വിജയൻ വക്കീൽ



തിലാന്നൂരിലെ ആദ്യത്തെ വക്കിൽ എന്ന് നമ്മൾതിലാന്നൂര്കാർ തെല്ലൊരു അഹങ്കാരത്തോട് കൂടി പറയുമായിരുന്നു ...., ചെറുപ്പം മുതലേ കോണ്‍ഗ്രസ്‌ എന്ന പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത്പിടിച്ചു മുന്നോട്ടു പോയ അദ്ദേഹം നെയ്ത്തുകാരും കർഷകരും ബീഡി തൊഴിലാളികളും ഏറെയുള്ള നമ്മുടെ നാട്ടിൽ നിന്ന് ഒരു വക്കിൽ ആവുന്നത് ഒരു അൽഭുതം തന്നെയായിരുന്നു. ഒരു വക്കീൽ എന്നതിനെക്കാളുപരി ഏത് പ്രശനവും കേട്ടതിന് ശേഷം എത്രയും വേഗം അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു കൊടുത്ത് അതിന് ഒരു പ്രതിഫലവും ആഗ്രഹിക്കാത്ത നമ്മുടെ സ്വന്തം വക്കിൽ....

വിജയൻ വക്കീൽ നമ്മെ വിട്ടു വിരിഞ്ഞിട്ട്  വർഷങ്ങളായെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ നമ്മുടെ മുന്നിലുണ്ട്. 

ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ 1960 കളിൽ തന്നെ നേതൃനിരയിലേക്ക്. ആന്റണി,  വയലാർ രവി കൂട്ടുകെട്ടിനൊപ്പം KSU ആദ്യകാല നേതൃത്വം. ഇന്നത്തെ കാസർകോഡ്, വടക്കൻ വയനാട് എന്നിവ ഉൾപ്പെടുന്ന വിശാല കണ്ണൂർ ജില്ലയിലെ KSU ജില്ലാപ്രസിഡന്റ്.  ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാൻ.  തുടർന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ നേതൃത്വം എന്നിവ. പിന്നീട് യുത്ത് കോണ്ഗ്രസ്,  തൊഴിലാളി യൂണിയനുകൾ എന്നിവയിൽ സജീവം. ദീർഘകാലം ഡിസിസി,  കെപിസിസി മെമ്പർ.

എന്നും തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട നേതാവേ.  INTUC ജില്ലാ വൈസ് പ്രസിഡണ്ട്‌,  ആദ്യകാലത്തു  കൊണ്ഗ്രെസ്സ്  ഓട്ടോ യൂണിയൻ നേതൃത്വം. രണ്ടു പതിറ്റാണ്ടിലധികം മിൽമ യൂണിയൻ പ്രസിഡണ്ട്‌,  കാൽനൂറ്റാണ്ടിലധികം വാട്ടർ അതോറിറ്റി യൂണിയൻ പ്രസിഡന്റ്. ഇവയെല്ലാം ചിലത് മാത്രം. 


വക്കീൽ എന്ന നിലയിലും കണ്ണൂരിലെ പ്രശസ്തരിൽ ഒരാൾ. സിവിൽ,  ലേബർ,  ക്രിമിനൽ, ഏതുമാകട്ടെ എല്ലാത്തിലും കഴിവ് തെളിയിച്ച നിയമഗ്നൻ. കുറച്ചു കാലം തലശ്ശേരി കുട്ടികളുടെ കോടതിയിൽ ഹോണററി ജഡ്ജി ആയും സേവനം അനുഷ്ടിച്ചു. 

തിലാന്നൂരിലെ കോൺഗ്രസ്സിനെ  വളർത്തിയ പ്രിയങ്കര നേതാവ്. ഗാന്ധിയൻ ആദർശം മുറുകെ പിടിച്ച ആദർശധീരനായ അധികാര സ്ഥാനങ്ങൾക്കു പുറകെ പോകാത്ത വ്യക്തിത്വം.  പലപ്പോഴു രാഷ്ട്രീയ നേതൃത്വം നൽകിയ അവസരങ്ങൾ സ്വീകരിക്കാതെ കോൺഗ്രസ്‌ സ്ഥാനാർത്ഥികളുടെ താരപ്രചാരകനായി.  


 തിലാന്നൂരിനെ സംബന്ധിച്ചിടത്തോളം ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനകീയ നേതാവായിരുന്നു വിജയൻ വക്കീൽ. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രമുഖർക്ക് പോലും സംശുദ്ധ രാഷ്‌ടീയത്തിന്റെ മാർഗോപദേശകനായി. 

വിജയൻ വക്കീൽ ഒരു രാഷ്ട്രീയ നേതാവ് എന്നത് മാത്രമായിരുന്നില്ല. മറിച്ച് തിലാന്നുർ നിവാസികൾക്ക് എപ്പോഴും കാണാനും അഭിപ്രായങ്ങൾ അന്വേഷിക്കാനും നല്ല മനസോടെ കാണുന്ന ജനകീയ വക്കിലായിരുന്നു. മറ്റു രാഷ്‌ടീയ പ്രസ്ഥാനങ്ങളുമായും നാടിന്റെ ഉന്നമനത്തിനു വേണ്ടി സഹകരിച്ചു പ്രവർത്തിച്ചു  എന്നതിന് ഉത്തമ ഉദാഹരണമാണ് തിലാന്നുർ യുവ രശ്മി കലാവേദിയുടെ എല്ലാ വാർഷിക ഘോഷവേളകളിൽ എന്നും  നിറസാനിദ്ധ്യം ആയിരുന്നു എന്നത് .


തിലാന്നൂരിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തി.  തിലാന്നൂരിന്റെ മുഖമുദ്രയായ ദേശീയ വായനശാല അന്നത്തെ മറ്റു പ്രമുഖ വ്യക്തികളുമായി ചേർന്ന് സ്ഥാപിച്ചു.  തിലാന്നൂർ കോൺഗ്രസ്സ് ഓഫീസ്,  പാൽ സൊസൈറ്റി,  മറ്റു പല കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾ തുടങ്ങി പല സംരംഭങ്ങളും തുടങ്ങിയത് വിജയൻ വക്കീൽ ആണ്.


വിദ്യഭ്യാസ കാര്യങ്ങളിലും എന്നും  ഉത്സുകൻ ആയിരുന്നു.  തിലാന്നൂർ നോർത്ത് LP സ്കൂളിന്റെ മാനേജർ എന്ന നിലയിലും,  ജില്ലയിലെ പ്രസിദ്ധമായ തളിപ്പറമ്പിൽ സ്ഥിതി ചെയുന്ന  ടാഗോർ വിദ്യാനികേതന്റെ എട്ടു വർഷം PTA പ്രസിഡന്റ് എന്ന നിലയിലും സുപ്രധാന പ്രവർത്തനം കാഴ്ചവെച്ചു.


സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിദ്ധ്യം  വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ നേതൃത്വം,  

പൂർണമായും തകർച്ചയിലായിരുന്ന പുരാതനമായ കടക്കര ശ്രീ ധർമശാസ്താ ക്ഷേത്രം അന്നത്തെ ദുരവസ്ഥയിൽ നിന്ന് ഇന്നത്തെ പ്രതാപത്തിലേക്ക് നയിച്ചത് വിജയൻ വക്കീലിന്റെ കിരീടത്തിലെ പൊൻതൂവൽ തന്നെ.

 


അദ്യേഹത്തിന്റെ പന്ത്രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് (08.02.22)അദ്യേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ അർപ്പിക്കുന്നു; അതോടപ്പം നമ്മുടെ തിലാന്നൂ ർ കൂട്ടായ്മ  ശിരസ്സ് നമിക്കുന്നു...