കണ്ണൂർ ഡെയിലി ന്യൂസ് - കണ്ണൂർ വിജ്ഞാനവീഥി 






1. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം?

🅰️1:8


2. ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ വ്യാപ്തത്തിനും സാന്ദ്രതക്കും വരുന്ന മാറ്റം?

🅰️ വ്യാപ്തം കൂടുന്നു സാന്ദ്രത കുറയുന്നു


3 ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് തെളിയിച്ചതാര്? , വർഷം?

🅰️ ഹംഫ്രി ഡേവി,1806


4. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി?

🅰️ പൂരിത ലായനി


5. കാർബൺ മോണോക്സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം?

🅰️ പ്രൊഡ്യൂസർ ഗ്യാസ്


6. ഫെറിക് അയോൺ സംയുക്തം ഗ്ലാസിന് നൽകുന്ന നിറം?

🅰️ മഞ്ഞ


7. മരതകം രാസപരമായി എന്താണ്?

🅰️ ബെറിലിയം അലൂമിനിയം സിലിക്കേറ്റ്


8. കലാമിൻ ലോഷൻ രാസപരമായി എന്താണ്?

🅰️ സിങ്ക് കാർബണേറ്റ്


9. അക്വാറീജിയ കണ്ടുപിടിച്ചത്?

🅰️ ജാബിർ ഇബ്നു ഹയ്യാൻ


10. കാർബണികവും അകാർബണികവുമായ  അനേകം സംയുക്തങ്ങളെ ലയിപ്പിച്ച് സാർവിക ലായകം ആക്കാൻ ജലത്തിന് കഴിയുന്നതിന് കാരണം?

🅰️ ജലത്തിൻറെ പോളാർ സ്വഭാവം


11. ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ആ ലായകത്തിലെ__?

🅰️ ലേയത്വം


12. ഒരു നിശ്ചിത കിലോഗ്രാം ലായകത്തിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോൾ എണ്ണം പ്രസ്താവിക്കുന്ന രീതി?

🅰️ മൊളാലിറ്റി


13. സസ്പെൻഷനിൽ കണികകളുടെ വലിപ്പം?

🅰️ 100 nm മുകളിൽ


14. കോപ്പർ സൾഫേറ്റിന്റെയും സോഡിയം സിട്രേറ്റിന്റെയും മിശ്രിതം?

🅰️ ബെനഡിക്ട് ലായനി


15. സോഡിയത്തിന്റെയും അമോണിയയുടെയും മിശ്രിതം?

🅰️ സോഡോമൈഡ്


16.ISI മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM?

🅰️ 76


17 കൃത്രിമ അഗ്നിപർവ്വതം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

🅰️ അമോണിയം ഡൈക്രോമേറ്റ്


18. ഗ്ലാസ് നിർമാണത്തിൽ വ്യത്യസ്ത നിറങ്ങൾക്കായി ചേർക്കുന്നത് എന്താണ്?

🅰️ സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ


19. ഗോബർ ഗ്യാസ് എന്തിൻറെ മിശ്രിതമാണ്?

🅰️ മീഥേൻ, കാർബൺഡയോക്സൈഡ്


20. ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്?

🅰️ ഹെവി വാട്ടർ


21. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ?

🅰️ ഗിർഡളർ സൾഫൈഡ് പ്രക്രിയ


22. ഗ്രാഫൈറ്റും കളിമണ്ണും ചേർന്ന മിശ്രിതം?

🅰️ പെൻസിൽ ലെഡ്/ ബ്ലാക്ക് ലെഡ്


23. റബ്ബറിൽ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?

🅰️ സിങ്ക് ഓക്സൈഡ്


24. ജലത്തിൻറെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ?

🅰️ വാഷിംഗ് 

സോഡാ ചേർക്കുക, ഡിസ്റ്റിലേഷൻ ചെയ്യുക


25. ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

🅰️EDTA


26. ബറൈറ്റ വാട്ടർ എന്നറിയപ്പെടുന്നത് എന്താണ്?

🅰️ ബേരിയം ഹൈഡ്രോക്സൈഡ് ലായനി


27 ബ്രൈൻ എന്ന് പറയുന്നത് രാസപരമായി എന്താണ്?

🅰️ സോഡിയം ക്ലോറൈഡ് ലായനി


28 വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

🅰️ ബെൻസീൻ


29.റെഡ് ലെഡ് രാസപരമായി എന്താണ്?

🅰️ ട്രൈപ്ലംബ്ലിക് ടെട്രോക്സൈഡ്‌


30. പാൽ ഒരു_ ആണ്?

🅰️ എമൽഷൻ/കൊളോയ്ഡ്