പുൽവാമ ദിനം ആചരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്


കണ്ണൂർ:  ലോകത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മൂന്ന് വർഷം തികയുന്ന ഇന്ന് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത ധീര ജവാൻമാരുടെ ഓർമ്മ പുതുക്കി ജില്ലാ സൈനിക കൂട്ടായ്മ ആയ ടീം കണ്ണൂർ സോൾജിയേഴ്സ്. 


2019 ഫെബ്രവരി 14 നാണ് CRPF വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. മലയാളി ആയ വസന്തകുമാർ ഉൾപ്പെടെ 40 സൈനികർക്കാണ് അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.


രാവിലെ സ്റ്റേഡിയം കോർണറിലുള്ള യുദ്ധസ്മാരകത്തിൽ  പുഷ്പചക്രം അർപ്പിക്കുകയും, അനുസ്മരണ ചടങ്ങ് സംഘടിപ്പി ചെയ്തു. 


വൈകിട്ട് കൂട്ടായ്മയിലെ അംഗങ്ങളുംകുടുംബാംഗങ്ങളും പങ്കെടുത്ത് ജില്ലയിലെ വിവിധ ഇടങ്ങളിലുള്ള ജവാൻമാരുടെ സ്മൃതി മണ്ഡപങ്ങളിലുംകൂട്ടായ്മയിലെഅംഗങ്ങളുടെവീടുകളിലും അനുസ്മരണദീപംതെളിക്കും. 


കൂട്ടായ്മയുടെ ജോ: സെക്രട്ടറിമാരായ അനീഷ് മഠത്തിൽ, ബിജോയ് കൊളപ്പ, മനോജ് ബ്ലാത്തൂർ, സുധീരൻ എരമം, അനീഷ് വെള്ളോറ  തുടങ്ങിയവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.