ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് (11.02.2022)കടകള്‍ അടച്ചിടും .





ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് (വെള്ളിയാഴ്ച) കടകള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. ഖബറടക്കം ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.


അനുശോചിച്ച്‌ പ്രമുഖര്‍


ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.