കോട്ടയം : കോട്ടയത്ത് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം.


തലയോലപ്പറമ്ബ് സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോള്‍ (22) ആണ് മരിച്ചത്.


കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആക്രമിക്കുകയായിരുന്നു.


ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷ എഴുതാനാണ് കോളേജില്‍ എത്തിയത്. സഹപാഠിയായ യുവാവ് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച്‌ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.


പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*

*നേരോടെ എന്നും .....*


യൂടൂബ് ചാനൽ ,Plz subscribe , പുതിയ vedio ഉടൻ ..

https://youtu.be/_yzrA9IRmF0

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*വാർത്തകളും പരസ്യങ്ങളും അയക്കാം ..*

* http://wa.me/+97338053220*