ചക്കരക്കൽ:കോവിഡ്  പ്രതിസന്ധിയുമായി ബന്ധപ്പെട്ട കരുതലുകൾക്ക് താളം തെറ്റാതെ കലാകേരളത്തിൻ്റെ താളലയലാസ്യ ഭംഗി വരച്ചുകാട്ടി തിരശീലകൾ ഉയരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് പൂർണമായ മോചനം വിളിപ്പാടകലെയാണെന്ന തിരിച്ചറിവിനിടയിലാണ് കലാ കേരളം കരുതലിൻ്റെ പുതിയ പാഠം രചിക്കാൻ ഒരുങ്ങുന്നത്.കരുണയുടെ പുതിയ കാഴ്ചകൾക്ക് വിരുന്നൊരുക്കിയ കോവിഡ് കാല കേരളം കലയുടെയും സാമൂഹിക സാംസ്കാരിക തനിമകളുടെയും പുത്തൻ ചുവടുവയ്പ്പുകൾക്ക് വേദിയാവുകയാണ്.ഇതിൻ്റെ ഭാഗമായി കേരളപ്പിറവി ദിനമായ

നവംബർ ഒന്നിന് വൈകുന്നേരം 7 മണിക്ക്  ചക്കരക്കൽ

ഗ്രാൻമ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ നവകേരള സന്ധ്യ സംഘടിപ്പിക്കും.ഗോകുലം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ നാടക സംഘം അവതരിപ്പിക്കുന്ന പ്രഫഷണൽ നാടകം

കുമാരനാശാനും ചണ്ഡാലഭിക്ഷുകിയുംഅരങ്ങേറും

(രചന: അനിൽ കുമാർ ആലത്ത്പറമ്പ്.

സംവിധാനം: ജയൻ തിരുമന) 


പ്രവേശനം പാസ് മുഖേന

ഫോൺ:8590645736